---
title: "കണ്ണൂരിൽ മാരകായുധങ്ങളും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ "
english_title: "arrested with deadly weapons and ganja in Kannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293981/arrested with deadly weapons and ganja in Kannur."
published_at: "2025-06-03T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ec14c23352_Screenshot_20250603_144112_Samsung_Internet.jpg"
keywords: []
---

# കണ്ണൂരിൽ മാരകായുധങ്ങളും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ 

> **Lead Summary:** കണ്ണൂർ :കണ്ണൂർ ചാലാട് മണലിൽ ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ.മണലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തയ്യിൽ സ്വദേശി സി.സീനത്ത് ആണ് ആദ്യം പിടിയിലായത്.ക്വാട്ടേഴ്സിൽ സ്കൂട്ടറിൽ നാലു ഗ്രാമോളം കഞ്ചാവ് എത്തിച്ച ഷാഹിദ് അഫ്ന്‌നാസും പിടിയിലായി.

## Article Content

കണ്ണൂർ :കണ്ണൂർ ചാലാട് മണലിൽ ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ.മണലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തയ്യിൽ സ്വദേശി സി.സീനത്ത് ആണ് ആദ്യം പിടിയിലായത്.ക്വാട്ടേഴ്സിൽ സ്കൂട്ടറിൽ നാലു ഗ്രാമോളം കഞ്ചാവ് എത്തിച്ച ഷാഹിദ് അഫ്ന്‌നാസും പിടിയിലായി.

വടിവാൾ, നെഞ്ചക്ക്, 1.4 ഗ്രാം എംഡിഎംഎ എന്നിവയും ക്വാർട്ടേഴ്സിൽ നിന്നും പിടിച്ചു.കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്

എസ് ഐമാരായ വി.വി ദിപ്ി, കെ അനുരൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293981/arrested with deadly weapons and ganja in Kannur.)